ബാലസംഘം മേഖലാ സമ്മേളനം

ബാലസംഘം രാമപുരം മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം മിഥുൻ ഷാ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ബാലസംഘം രാമപുരം മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം മിഥുൻ ഷാ ഉദ്ഘാടനംചെയ്‌തു. അനശ്വര അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം ശ്രീലേഖ, ഏരിയ കൺവീനർ ജി വേണു, ഏരിയ കോ–ഓഡിനേറ്റർ ഗീതാഞ്‌ജലി, മേഖലാ കൺവീനർ മഞ്‌ജു ബാലൻ, മേഖലാ കോ–ഓർഡിനേറ്റർ പി വൈ ഹാരിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഭദ്ര (പ്രസിഡന്റ്), രാഹുൽ, ആർജിത് (വൈസ്‌പ്രസിഡന്റുമാർ), അനന്തനാരായണൻ (സെക്രട്ടറി), ശ്രീരാഗ്, അഹദ് (ജോയിന്റ് സെക്രട്ടറിമാർ), പി വൈ ഹാരിസ് (കൺവീനർ), രാജേഷ് (കോ–ഓർഡിനേറ്റർ).








0 comments