അക്ഷരമുറ്റത്ത് അശ്വമേധം തുടങ്ങി

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് കായംകുളം ഉപജില്ലാ സ്‌കൂൾതല മത്സരം പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് മത്സരങ്ങൾക്ക് ആവേശത്തുടക്കം ബുധനാഴ്ചനടന്ന സ്‌കൂൾതല മത്സരങ്ങളിൽ ജില്ലയിൽ 842 സ്‌കൂളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. ജനപ്രതിനിധികളും കലാ സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും അധ്യാപകരുമടക്കം പങ്കെടുത്ത സബ്‌ജില്ലാതല ഉദ്‌ഘാടനചടങ്ങുകൾ പ്രൗഢമായി. ഹരിപ്പാട് ഉപജില്ല സ്കൂൾതല മത്സരങ്ങൾ ചിങ്ങോലി ചൂരവിള യുപി സ്കൂളിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. പ്രധാനാധ്യാപിക ആർ ലേഖ അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വിജയകുമാർ മുഖ്യാതിഥിയായി. കാർത്തികപ്പള്ളി ഗവ.യുപി സ്കൂൾ പ്രധാനാധ്യാപകൻ ബിജു വി മുതുകുളം, അക്ഷരമുറ്റം ഉപജില്ല കോ–- ഓർഡിനേറ്റർ കെ ബി മനേഷ്, ദേശാഭിമാനി കാർത്തികപ്പള്ളി ഏരിയ ലേഖകൻ ജി അനിൽ എന്നിവർ സംസാരിച്ചു. കായംകുളം ഉപജില്ലാ സ്‌കൂൾതല മത്സരങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത 109 സ്‌കൂളിലും മത്സരം നടന്നു. ഉപജില്ലാതല ഉദ്ഘാടനം പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത് നടത്തി. സ്‌കൂൾ സീനിയർ അധ്യാപകൻ ഡി കിരൺ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ ജിഹരികുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിമി, അക്ഷരമുറ്റം ഉപജില്ലാ കോ-–ഓർഡിനേറ്റർ പ്രദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.






0 comments