അർജുൻദാസിന് സ്വീകരണം നൽകി

കഞ്ഞിക്കുഴി
സർവകലാശാലകൾ കാവിവൽക്കരിക്കുന്നതിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി റിമാൻഡിലായി ജാമ്യം ലഭിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി അംഗവുമായ അർജുൻ ദാസിന് സ്വീകരണം നൽകി. കഞ്ഞിക്കുഴിയിൽ സ്വീകരണ പരിപാടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്ണൻ, കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി ബി സലിം, ഏരിയാ കമ്മിറ്റി അംഗം എം പി സുഗുണൻ, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ, കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിനീഷ് വിജയൻ, സെക്രട്ടറി വി ശ്രീകാന്ത്, എസ്എഫ്ഐ കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എൻ ജെ അഭിജിത്ത്, ജില്ലാ കമ്മിറ്റി അംഗം സിവേര, ഏരിയാ കമ്മിറ്റി അംഗം അൻഷാദ് തുടങ്ങിയവർ പങ്കെടുത്തു.









0 comments