ad
Deshabhimani

ആശ്രയമേകി ആറാട്ടുപുഴ

refugees

ആറാട്ടുപുഴ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾനാടൻ 
മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും പ്രസിഡന്റ് എൻ സജീവൻ 
വിതരണംചെയ്യുന്നു (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Nov 17, 2025, 12:06 AM | 1 min read

ജി അനിൽ ​

കാർത്തികപ്പള്ളി

ആറാട്ടുപുഴ പഞ്ചായത്തിന്റെ സമസ്‌തമേഖലയിലും വികസനമെത്തിക്കാൻ ഭരണസമിതിക്കായി. ലൈഫിൽ 147 വീട്‌ നിർമിച്ചു. 62 വീട്‌ പൂർത്തീകരണഘട്ടത്തിലാണ്. ഭവനനിർമാണത്തിന്‌ 8.07 കോടി രൂപ ചെലവഴിച്ചു. ടാങ്കറിൽ എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിച്ചതുകൂടാതെ എട്ട്‌ കുഴൽക്കിണറിന്‌ പണം അനുവദിച്ചു. അഞ്ചെണ്ണം പ്രവർത്തനസജ്ജമാക്കി. മൂന്നെണ്ണം നിർമാണത്തിലാണ്‌. കുടിവെള്ളക്ഷാമം പരിഹരിക്കാൻ 4.39 കോടി രൂപ ചെലവഴിച്ചു. ആറാട്ടുപുഴ എഫ്എച്ച്സി ഇ‍ൗവനിങ് ഒപിയിലേക്ക് ഒരുഡോക്‌ടറെയും ലാബ് ടെക്‌നീഷ്യനെയും അനുവദിപ്പിച്ചു. ആയുർവേദ ഹോസ്‌പിറ്റൽ കിടത്തിച്ചികിത്സ ലഭ്യമാക്കി. ഹോമിയോ ഹോസ്‌പിറ്റൽ എൻടിപിസി നിർമിച്ചുനൽകിയ കെട്ടിടത്തിലേക്ക് മാറ്റി. നവീകരിച്ച്‌ മാതൃകാ ഡിസ്‌പെൻസറിയാക്കി. തറയിൽക്കടവ് ഫിഷറീസ് ആശുപത്രി ലാബ് സൗകര്യത്തോടെ നവീകരിച്ചു. ആരോഗ്യമേഖലയിൽ 2.53 കോടി ചെലവഴിച്ചു. മംഗലം എൽപി സ്‌കൂളിൽ മൂന്ന് ക്ലാസ് മുറിയോടെയുള്ള കെട്ടിടത്തിനും ഫർണിച്ചറിനുമായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചു. വിദ്യാഭ്യാസമേഖലയിൽ 1.10 കോടി രൂപ ചെലവഴിച്ചു. എല്ലാ വാർഡുകളിലും വഴിവിളക്കും സ്ഥാപിച്ചു. പഞ്ചായത്ത് ഓഫീസിന് പുതിയസ്ഥലവും കെട്ടിടവും വാങ്ങി. റോഡുകൾ 95 ശതമാനവും സഞ്ചാരയോഗ്യമാക്കി. നൂറുതമാനമാണ്‌ നികുതിപിരിവ്. തനതുവരുമാനം ഇരട്ടിയാക്കി. തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയ പഞ്ചായത്തുകളിലൊന്നായി. മത്സ്യ-, കയർ മേഖലകൾക്കായി 1.79 കോടി രൂപ ചെലവഴിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 144 വിദ്യാർഥികൾക്ക് ലാപ്ടോപ്‌ നൽകി. 1080 കുടുംബത്തിന്‌ വാട്ടർ ടാങ്ക്, വള്ളവും വലയും, ചകിരി വാങ്ങൽ പദ്ധതികൾ നടപ്പാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home