അഗ്രോമാൾ നിർമാണോദ്ഘാടനം ഇന്ന്

അമ്പലപ്പുഴ
കാർഷിക മേഖലക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോമാൾ) നിർമാണം ബുധൻ വൈകിട്ട് നാലിന് മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യും. എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. കളർകോട് ബ്ലോക്ക് ഓഫീസിന് സമീപത്തെ ആത്മ ഓഫീസിനോട് ചേർന്നാണ് സമുച്ചയം ഒരുങ്ങുന്നത്. കൃഷി വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളെയും വിപണന സ്ഥലങ്ങളെയും ഒറ്റക്കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. റീജണൽ സോയിൽ അനലിറ്റിക്കൽ ലാബ്, സോയിൽ സർവ്വേ, ജില്ലാ സോയിൽ ടെസ്റ്റിങ് ലാബ്, ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റ്, പുന്നപ്ര കൃഷി ഭവൻ, മൊബൈൽ സോയിൽ ടെസ്റ്റിങ് ലാബ്, സമുദ്രനിരപ്പിനു താഴെയുള്ള കൃഷിക്കായുള്ള അന്താരാഷ്ട്ര പരിശീലന ഗവേഷണ കേന്ദ്രം, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസ്, കെഎൽഡിസി ഓഫീസ്, സംസ്ഥാന വിത്ത് പരിശോധനാ കേന്ദ്രം, കൃഷി എക്സിക്യൂട്ടീവ് എൻജിനിയർ–അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസുകൾ, കൂടാതെ കൊമേഴ്സ്യൽ ഏരിയ, അഗ്മാർക്ക് ലാബ്, കുട്ടനാട് എഫ്എം റേഡിയോ, പുറക്കാട് കരിനില വികസന ഏജൻസി ഓഫീസ് എന്നിവയും പ്രവർത്തിക്കും. തൃശൂർ കഴിഞ്ഞാൽ നിലവിൽ ഇത്രയധികം സ്ഥാപനങ്ങളോടെ പ്രവർത്തിക്കുന്ന രണ്ടാമത്തെ സമുച്ചയമാണ് ജില്ലയ്ക്ക് അഭിമാനമായി പൂർത്തിയാകുന്നത്.










0 comments