കെഎസ്എസ്‌പിയു ജില്ലാ സമ്മേളനം നാളെ
പ്രൗഢിയോടെ സാംസ്‌കാരിക സമ്മേളനം

കെഎസ്എസ-്പിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ-്കാരിക സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെഎസ്എസ്‌പിയു) ജില്ലാ സമ്മേളന ഭാഗമായ സാംസ്‌കാരിക സമ്മേളനം കാരയ്‌ക്കാട് പാറയ്‌ക്കൽ ശ്രീ നാരായണ ധർമസേവാ സംഘം തീർഥാടനഹാളിൽ (വെൺമണി സദാശിവൻനഗർ) സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം എസ് കുമാരി അധ്യക്ഷയായി. പുരോഗമന കലാ സാഹിത്യ സംഘം കോട്ടയം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ, കവി കെ രാജഗോപാൽ, കെഎസ്എസ്‌പിയു സംസ്ഥാന വൈസ്‌പ്രസിഡന്റ് മേഴ്സിക്കുട്ടി ജോർജ്, ജില്ലാ പ്രസിഡന്റ് എം പ്രസാദ്, സെക്രട്ടറി കെ സോമനാഥപിള്ള, ജോയിന്റ് സെക്രട്ടറി ടി കെ സുഭാഷ്, ട്രഷറർ മുഹമ്മദ് യൂനുസ്, ശാന്തകുമാരി എന്നിവർ സംസാരിച്ചു.
ജില്ലാ സാംസ്‌കാരിക സമിതി കൺവീനർ എം ജോഷ്വ സ്വാഗതവും ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി പി ജി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച 31 പെൻഷൻകാരെ സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻനായർ ആദരിച്ചു. സാഹിത്യ രചനാമത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി. ബുധനാഴ്‌ച ചെങ്ങന്നൂർ താലൂക്കിലെ മുൻകാല കെഎസ്എസ്‌പിയു നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽ സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും സ്‌മരണ പുതുക്കുന്ന സ്‌മൃതിയാത്ര സംഘടിപ്പിക്കും.
വ്യാഴം രാവിലെ ഒന്പതിന് മുണ്ടൻകാവ് മന്നം മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ (എ ശശികുമാർ നഗർ) പ്രതിനിധി സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. കവി കൃഷ്‌ണൻകുട്ടി സ്‌മാരക പുരസ്‌കാരം സമ്മേളനത്തിൽ നൽകും. ജില്ലാ കൗൺസിൽ സംയുക്ത യോഗം സംസ്ഥാന ട്രഷറർ കെ സദാശിവൻനായർ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് യൂനുസ് വരവുചെലവു കണക്കും അവതരിപ്പിക്കും -








0 comments