ad
Deshabhimani

സൂക്ഷിക്കൂ... ഇതാ ആഫ്രിക്കൻ ഒച്ച്‌

ആഫ്രിക്കൻ ഒച്ച്‌

ആഫ്രിക്കൻ ഒച്ച്‌

വെബ് ഡെസ്ക്

Published on Jun 24, 2025, 12:30 AM | 1 min read

ആലപ്പുഴ
മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്‌നേൽ) വ്യാപകമായ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതായി കീടനീരിക്ഷണ കേന്ദ്രം പദ്ധതി ഡയറക്ടർ അറിയിച്ചു. വിള നശിപ്പിക്കുന്ന ഇവക്കെതിരെ ജാഗ്രത പാലിക്കണം. ആഫ്രിക്കൻ ഒച്ചിന്റെ സ്രവങ്ങളിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരിൽ രോഗബാധയ്ക്ക് കാരണമാകും. കൂട്ടായ നിയന്ത്രണ മാർഗങ്ങളിലൂടെ മാത്രമേ ഇവയെ ഇല്ലാതാക്കാനാവൂ. ആഫ്രിക്കൻ ഒച്ചുകളുടെ സ്രവങ്ങളിൽ കാണുന്ന നാടവിരകൾ മനുഷ്യരിൽ മസ്‌തിഷ്‌കജ്വരം ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ്‌. അതിനാൽ തദ്ദേശഭരണ സ്ഥാപനങ്ങൾ, കൃഷി, ആരോഗ്യ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, കാർഷിക കൂട്ടായ്മകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണവും നിയന്ത്രണ പ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്നും കീടനിരീക്ഷണ കേന്ദ്രം പദ്ധതി ഡയറക്ടർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home