കെ സി വേണുഗോപാൽ എംപിയുടെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

കെ സി വേണുഗോപാൽ എംപിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ-്ത് നീക്കുന്നു
ആലപ്പുഴ
ക്ഷേമപെൻഷനെ കൈക്കൂലിയെന്ന് ആക്ഷേപിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ യുവതയുടെ പ്രതിഷേധമിരമ്പി. പെൻഷൻ ഗുണഭോക്താതാക്കളെ അപമാനിച്ചതിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവാക്കൾ കെ സി വേണുഗോപാൽ എം പി യുടെ വീട്ടിലേക്ക് മാർച്ച് ചെയ്തു. പഴവീട് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് വേണുഗോപാലിന്റെ വീടിന് സമീപം ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ഇത് കടന്ന് മുന്നേറിയ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇവരെ പിന്നീട് വിട്ടയച്ചു. ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, ഏരിയ പ്രസിഡന്റ് അനീഷ് കുര്യൻ, സെക്രട്ടറി ജി ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.










0 comments