ജീവിതവണ്ടിയോടും ജീവജലവുമായി

കുടിവെള്ളം

ഫെബിൻ ജോഷി
Published on Apr 20, 2026, 01:16 AM | 1 min read
ആലപ്പുഴ
യാത്രക്കാരുടെ ദാഹമകറ്റാൻ കെഎസ്‌ആർടിസി ബസുകളിൽ അവതരിപ്പിച്ച കെഎൽ 15 കുപ്പിവെള്ളം ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളിൽ തിങ്കളാഴ്‌ച മുതൽ വിൽപ്പന തുടങ്ങും. ബജറ്റ് ടൂറിസം യാത്രകളിലും കെഎൽ 15 ഇടം നേടിക്കഴിഞ്ഞു. ബസിൽതന്നെ യാത്രക്കാർക്ക് കുടിവെള്ളം വാങ്ങാം. കുറഞ്ഞ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി ‘കെഎൽ 15'എന്ന ബ്രാൻഡിലാണ് കെഎസ്ആർടിസി വിപണിയിലിറക്കുന്നത്. ഒരു ലിറ്റർ കുപ്പിക്ക് 13 രൂപമാത്രമാണ് വില. ഇന്ത്യൻ റെയിൽവേയിൽ കുടിവെള്ളത്തിന് 14 രൂപയാണ് ഈടാക്കുന്നത്. ജലവിഭവവകുപ്പിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ ‘ഹില്ലി അക്വാ' ആണ് കെഎസ്ആർടിസിക്ക് ആവശ്യമായ കുടിവെള്ളം നൽകുന്നത്. സുരക്ഷിതവും ശുദ്ധവുമായ വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കും. കെഎസ്ആർടിസി ബസ് സറ്റാൻഡുകളിൽ പ്രവർത്തിക്കുന്ന കൗണ്ടറുകൾ വഴി പൊതുജനങ്ങൾക്കും വെള്ളം വാങ്ങാം. കുപ്പിയൊന്നിന് കണ്ടക്‌ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് ലഭിക്കും. ആലപ്പുഴ, ഹരിപ്പാട് ഡിപ്പോയിൽ സ്‌റ്റോക്ക് എത്തി. വലിയ അളവിൽ വെള്ളം ആവശ്യമുള്ളവർക്കായി ഡിപ്പോകളിൽ ബൾക്ക് പർച്ചേസിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ശരിയായ മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കുന്ന കുടിവെള്ളം സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.









0 comments