വിള ആരോഗ്യ പരിപാലനകേന്ദ്രം തുറന്നു
കാർഷിക പദ്ധതി പ്രഖ്യാപിച്ച് മന്ത്രി

ചേർത്തല
പെരുമ്പളം പഞ്ചായത്ത് നവീകരിച്ച കൃഷിഭവൻ സജ്ജമാക്കിയ വിള ആരോഗ്യ പരിപാലനകേന്ദ്രം, കാർഷിക കർമസേന ഓഫീസ് എന്നിവ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. പെരുമ്പളത്ത് കേരഗ്രാമവും പച്ചക്കറി–-കിഴങ്ങുവർഗ കൃഷികളിൽ സ്വയംപര്യാപ്തത, തരിശുപാടശേഖരങ്ങൾ കൃഷിയോഗ്യമാക്കാൻ നബാർഡ് സഹായവും മന്ത്രി പ്രഖ്യാപിച്ചു. കൃഷി വ്യാപിപ്പിക്കാൻ ജനങ്ങളും പഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും സഹകരണബാങ്കും സന്നദ്ധസംഘടനകളും ജനപ്രതിനിധികളും കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യം കൃഷിവകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി വി ആശ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൃഷി ഓഫീസർ സി അമ്പിളി പദ്ധതി വിശദീകരിച്ചു. വിളകളുടെ ആരോഗ്യം സംബന്ധിച്ച് കൃഷിവകുപ്പ് റിട്ട. അസി. ഡയറക്‌ടർ ബിജുമോൻ സക്കറിയ കർഷകർക്ക് പരിശീലനംനൽകി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എം എൻ ജയകരൻ സ്വാഗതവും കൃഷി ഓഫീസർ വർഷ ബാബു നന്ദിയും പറഞ്ഞു.








0 comments