5 കോടിയുടെ ചരസുമായി യുവാവ് അറസ്‌റ്റിൽ

പിടിച്ചെടുത്ത ചരസ്
നെടുമ്പാശേരി
നെടുമ്പാശേരിയിൽ അഞ്ചുകോടി രൂപയുടെ മയക്കുമരുന്നുമായി യുവാവ് അറസ്‌റ്റിലായി. കാസർകോട് നീലീശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീനെ(25)യാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് രണ്ടരക്കിലോ ചരസുമായി അറസ്‌റ്റ് ചെയ്തത്.
മുഹമ്മദ് സിറാജുദ്ദീൻ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിലെ ഹോട്ടലിൽനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഡൽഹിയിൽനിന്നാണ് ചരസ് വാങ്ങിയതെന്ന് പൊലീസിനോട് പറഞ്ഞു. അവിടെനിന്ന് മംഗലാപുരംവരെ വിമാനത്തിലും തുടർന്ന് ട്രെയിനിൽ തൃശൂരിലുമെത്തി. തുടർന്ന് ടാക്സിയിൽ നെടുമ്പാശേരിയിൽ എത്തി ഹോട്ടലിൽ മുറിയെടുത്തു.
കൊച്ചി നഗരത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുപോകാനായിരുന്നു പദ്ധതി. ചെറിയ പാക്കറ്റുകളാക്കിയാണ് സൂക്ഷിച്ചിരുന്നത്. മുന്പും ഇയാൾ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് വിവരം.റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നാർക്കോട്ടിക് സെൽ ഡിവൈഎസ്-പി സി ബിനുകുമാർ, ആലുവ ഡിവൈഎസ്-പി ബൈജു പൗലോസ്, എസ്ഐമാരായ ടി എസ് അഭിജിത്, എ സി ബിജു, കെ പി വിജു എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.








0 comments