ad
Deshabhimani

യോഗദിനം ആചരിച്ചു

YOGA DAY

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ജില്ലാ യോഗ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിച്ച ലോക യോഗദിനാചരണത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Jun 22, 2026, 02:53 AM | 3 min read

കൊച്ചി


അന്തർദേശീയ യോഗദിനാചരണം നാടെങ്ങും വിപുലമായി ആചരിച്ചു. വിദ്യാർഥികളും വിവിധ വിഭാഗം ആളുകളും പങ്കാളികളായി. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാതല യോഗ ദിനാചരണം നടന്നു. ടി ജെ വിനോദ് എംഎൽഎ ഉദ്‌ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ അധ്യക്ഷനായി.


നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ വി പി ജയകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിന്റ ജേക്കബ്, ജില്ലാ മെഡിക്കൽ ഓഫീസർ സീബ എസ് ബാലകൃഷ്ണൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്‌ ഡോ. ബിനോയ്‌ ദേവദാസ്, ഇനിഗ്മ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ ഡോ. സതീഷ് ബാബു, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ മേഴ്‌സി ഗോൻസൽവസ് എന്നിവർ സംസാരിച്ചു.


ജില്ലാ യോഗ സ്പോർട്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ യോഗദിനാചരണം ഹൈബി ഈഡൻ എംപി ഉദ്ഘാടനംചെയ്തു. ഇന്ത്യൻ യോഗ ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ കെ പി ഭാസ്കരമേനോൻ അധ്യക്ഷനായി. എൽ ബി സുരേഷ് മേനോൻ യോഗ ക്ലാസെടുത്തു.


YOGAകുസാറ്റിൽ നടന്ന യോഗ ദിനാചരണം


കളമശേരി


കൊച്ചി സർവകലാശാലയിലെ എൻഎസ്എസ് യൂണിറ്റ്‌ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു. സയൻസ് സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ‘ആരോഗ്യകരമായ വാർധക്യത്തിന് യോഗ' എന്ന ആശയത്തിൽ സമീപത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളെ ഉൾപ്പെടുത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.


തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് സ്വസ്ഥവൃത്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ദീപക് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. പി എൽ ബാബു അധ്യക്ഷനായി. തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിൽ സംഘടിപ്പിച്ച യോഗ ക്ലാസ്‌ ബാങ്ക്‌ ചെയർമാൻ ടി സി ഷിബു ഉദ്ഘാടനം ചെയ്തു. എരൂർ ഗ്രാമീണ വായനശാലയിൽ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. പി എൽ ബാബു ഉദ്ഘാടനംചെയ്തു. എം പി അനിരുദ്ധൻ അധ്യക്ഷനായി.


ആലുവ


കടുങ്ങല്ലൂർ മുപ്പത്തടം ശ്രീമന്‍ നാരായണന്റെ ‘എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ’ മിഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനം ശ്രീമന്‍ നാരായണൻ, യോഗാചാര്യന്മാരായ എസ് ആന്റണി, എം പി ജോസഫ്, കെ ഡി വാസന്തി, അമൃതപ്രീതം എന്നിവര്‍ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. യോഗാനുഷ്ഠാനങ്ങള്‍ വിവരിക്കുന്ന പുസ്തകങ്ങളും വിതരണം ചെയ്തു. ആലുവ ഗീതാഭവൻ ട്രസ്റ്റിന്റെ അന്താരാഷ്ട്ര യോഗദിനാചരണം വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിൽ അഡ്വ. എസ് ശ്രീദത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷീബ മനോജ് അധ്യക്ഷയായി. യോഗപ്രദർശനവും നടത്തി. യുസി കോളേജിൽ നടന്ന യോഗദിനാചരണത്തിന് ജില്ലാ യോഗ അസോസിയേഷൻ പ്രസിഡന്റ്‌ സാജൻ പോളും അൻസു സ്റ്റീഫനും നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷയായി.


പറവൂർ


​അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി പറവൂർ ഹോമിയോ ആശുപത്രിയിൽ നടന്ന പരിപാടി നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ലൈജി ബിജു അധ്യക്ഷയായി. വടക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാവക്കാട് ഗവ. ആയുർവേദ ആശുപത്രിയിൽ നടന്ന യോഗദിനാചരണം ജില്ലാ പഞ്ചായത്തംഗം എം എ നിത്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ദിവ്യ സനിൽകുമാർ അധ്യക്ഷയായി. ആലങ്ങാട് പഞ്ചായത്തും ഗവ. ഹോമിയോ ഡിസ്പെൻസറിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ വി ബി ജബ്ബാർ അധ്യക്ഷനായി. ചേന്ദമംഗലം പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ്‌ പി എ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ബെസ്സി സെബാസ്റ്റ്യൻ അധ്യക്ഷയായി.


ആലങ്ങാട്‌


കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്‌ ആൻഡ്‌ ലൈബ്രറി നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ വി ജി ജോഷി അധ്യക്ഷനായി. എസ്‌എൻസിഎൽ യോഗ ക്ലബ്‌ രൂപീകരിച്ചു. യോഗ ക്ലബ്‌ ചെയർപേഴ്സണായി ഉമ അശോകനെയും കൺവീനറായി സതി വിശ്വംഭരനെയും തെരഞ്ഞെടുത്തു.

ചിറ്റാറ്റുകര പഞ്ചായത്ത്‌ യോഗദിനാചരണം പ്രസിഡന്റ്‌ എം കെ സാബു ഉദ്ഘാടനം ചെയ്തു. നീന പോൾസൺ ക്ലാസ് നയിച്ചു.


കാലടി

മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത്, ആയുഷ് ഹെൽത്ത് ആൻഡ്‌ വെൽനസ്‌ സെന്ററും ഗവ. ആയുർവേദ ഡിസ്‌പെൻസറിയും ചേർന്ന് യോഗദിനാചരണം സംഘടിപ്പിച്ചു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന യോഗ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സമൂഹ യോഗ, യോഗ ഡാൻസ്, യോഗ പോസ്റ്റർ പ്രദർശനം, യോഗദിന സന്ദേശം, യോഗ അവയർനസ് ക്ലാസ് എന്നിവയുണ്ടായി.


കൂത്താട്ടുകുളം


ആയുർവേദ മെഡിക്കൽ അസോസിയേഷൻ കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ യോഗ പരിശീലനം നടന്നു. കൂത്താട്ടുകുളം സെന്റ്‌ മേരീസ് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ജാസ്മിൻ സാം ഉദ്ഘാടനം ചെയ്തു.

ഡോ. ഹിമ ഏലിയാസ് അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ടി വി മായ സംസാരിച്ചു. ഡോ. ശീതൾ ആൻജോ പരിശീലനത്തിന് നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home