ad
Deshabhimani

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു ​

yoga day

അങ്കമാലി ജീവധാര ഫൗണ്ടേഷൻ യോഗ പരിശീലനത്തിന്റെ രണ്ടാം വാർഷികാഘോഷം യോഗ പരിശീലക കെ എസ് സുപ്രിയ 
ഉദ്ഘാടനം ചെയ്യുന്നു​

വെബ് ഡെസ്ക്

Published on Jun 23, 2026, 02:30 AM | 2 min read

അങ്കമാലി


അങ്കമാലി സെന്റ് ആൻസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ -നേതൃത്വത്തിൽ അന്താരാഷ്ട യോഗദിനം ആചരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഷാജി ജോൺ അധ്യക്ഷനായി. യോഗ പരിശീലക അസി. പ്രൊഫ. ഇ ജെ ജയ്മി ക്ലാസെടുത്തു. അങ്കമാലി വിശ്വജ്യോതി കിൻഡർ ഗാർഡനിൽ അന്താരാഷ്ട്ര യോഗദിനം, ലോക സംഗീതദിനാഘോഷം എന്നിവ നടന്നു.


മാതാപിതാക്കളും കുട്ടികളം ചേർന്ന് വിവിധ പരിപാടികൾ അവതരിപ്പിച്ചു. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിൽ എൻഎസ്എസ് യൂണിറ്റ് യോഗദിന പരിപാടികൾ സംഘടിപ്പിച്ചു. യോഗ പരിശീലക ആരതി ആനന്ദ് നേതൃത്വം നൽകി.

അന്താരാഷ്ട്ര യോഗദിനത്തിൽ അങ്കമാലി ജീവധാര യോഗ കേന്ദ്രത്തിന്റെ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു. വേങ്ങൂർ സത്ത്വ കൾച്ചറൽ സ്പേസ് യോഗ പരിശീലക കെ എസ് സുപ്രിയ ഉദ്ഘാടനം ചെയ്തു.


യോഗ പരിശീലകരായ റാണി മുണ്ടാടൻ, ജോർജ് കെനഡി, തോമസ് മാളിയേക്കൽ, മേഴ്സി പൗലോസ്, ലൂസി ഐയ്‌പ്‌ എന്നിവരെ ആദരിച്ചു. ജോർജ് കെന്നഡി, തോമസ് മാളിയേക്കൽ, മേഴ്സി പൗലോസ് എന്നിവർ സംസാരിച്ചു.


ആലുവ


അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയ യോഗ ക്ലാസ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു.


സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ബിജോയ് ചന്ദ്രൻ അധ്യക്ഷനായി. സബ് ഇൻസ്പെക്ടർ പി എൻ ജയചന്ദ്രൻ ക്ലാസെടുത്തു. അശോകപുരം പി കെ വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയും മേര യുവ ഭാരത് എറണാകുളവും ചേർന്ന് സംഘടിപ്പിച്ച യോഗക്ലാസും പരിശീലനവും ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം പി ഐ സമീരണൻ ഉദ്ഘാടനം ചെയ്തു.


ലൈബ്രറി പ്രസിഡന്റ്‌ കെ എ ഷാജിമോൻ അധ്യക്ഷനായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എസ് എ എം കമാൽ സംസാരിച്ചു. ലെൻസ്ഫെഡ് എടത്തല യൂണിറ്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനം ജില്ലാ ജോയിന്റ് സെക്രട്ടറി എം ബി അനിതകുമാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ വി കെ അഫ്സൽ അധ്യക്ഷനായി. യോഗ അധ്യാപകരായ കെ വി പ്രസന്നൻ, രമ വിജയചന്ദ്രൻ എന്നിവർ ക്ലാസെടുത്തു.


കൊച്ചി


യോഗ അസോസിയേഷൻ ഓഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗദിനാചരണം കോർപറേഷൻ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ വി എ ശ്രീജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബീനാ മഹേഷ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി എം ചൂട്ടോവ്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ എം രാജേന്ദ്രൻ, ഷാഹുൽ ഹമീദ്,

ടി എഫ്‌ മുംതാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home