Deshabhimani

നാശം വിതച്ച്‌ കാറ്റ്‌

wind

കനത്ത കാറ്റിൽ മലയാറ്റൂരിൽ ഒടിഞ്ഞ വാഴത്തോട്ടം

വെബ് ഡെസ്ക്

Published on Oct 07, 2026, 02:58 AM | 1 min read

പെരുമ്പാവൂർ


ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂരിൽ പലയിടത്തും നാശനഷ്ടം. വൈകിട്ട് നാലരയോടെയാണ് കാറ്റ് വീശിയടിച്ചത്. അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം കാറ്റിൽ തകർന്നുവീണു. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഇരുമ്പുകാലുകൾ ഒടിഞ്ഞുമടങ്ങിയാണ് ഓഡിറ്റോറിയം തകർന്നുവീണത്. ഓഡിറ്റോറിയത്തോട് ചേർന്നുള്ള രണ്ടു തെങ്ങുകൾ താങ്ങുപോലെ നിന്നതിനാൽ പൂർണമായും നിലം പൊത്തിയിട്ടില്ല. സ്കൂൾവിട്ട്‌ കുട്ടികൾ പോയശേഷമാണ് ഓഡിറ്റോറിയം തകർന്നുവീണത്. ജില്ലാ പഞ്ചായത്ത് പണിതീർത്ത ഓഡിറ്റോറിയത്തിന് വേണ്ടത്ര ഉറപ്പും സുരക്ഷയും നിർമാണജാഗ്രതയും ഉണ്ടായിട്ടില്ലെന്ന വിമർശനവുമുയർന്നു. പ്രൈമറി വിഭാഗം കെട്ടിടത്തിന്റെ മുകളിലേക്ക് ചെമ്പകമരം കടപുഴകിവീണു.

അശമന്നൂർ പാറപ്പുറത്ത് വർഗീസിന്റെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ഓടിട്ട വീട് ഭാഗികമായി തകർന്നു. മുടക്കുഴയിൽ ഇളമ്പകപ്പിള്ളി 72–ാം നമ്പർ അങ്കണവാടിക്ക് മുകളിലേക്ക് വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു. കൂവപ്പടി ഐമുറി പോളിടെക്നിക്കിനുസമീപം റോഡരികിൽ മരം മറിഞ്ഞുവീണു. അഗ്‌നി രക്ഷാസേന എത്തി മുറിച്ചുനീക്കി.


treeമലയാറ്റൂർ തെക്കുംതോട്ടം ഭാഗത്ത് മാവ് വീണ് തകർന്ന കാട്ടുങ്കൽ സുഗതന്റെ വീട് മലയാറ്റൂർ തെക്കുംതോട്ടം ഭാഗത്ത് മാവ് വീണ് തകർന്ന കാട്ടുങ്കൽ സുഗതന്റെ വീട്


​മലയാറ്റൂരിൽ 
വീട് തകർന്നു


കാലടി


മലയാറ്റൂരിൽ വീശിയടിച്ച കനത്ത കാറ്റിൽ വ്യാപക നാശം. തെക്കുംതോട്ടം ഭാഗത്ത് കാട്ടുങ്ങൽ സുഗതന്റെ വീടിനുമുകളിൽ മാവ് വീണ് വീട് ഭാഗികമായി തകർന്നു. വല്ലത്തുകാരൻ പാപ്പച്ചൻ, വല്ലത്തുകാരൻ ബിജു. കണ്ടത്തിൽ ആഗസ്‌തി എന്നിവരുടെ ആയിരത്തോളം വാഴയും കാറ്റിൽ നിലംപൊത്തി. പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചു.


​പൈങ്ങോട്ടൂരിൽ 
കൃഷി നാശം


കവളങ്ങാട്


തിങ്കൾ വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റിൽ പൈങ്ങോട്ടൂർ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളിൽ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബർ മരങ്ങളും കാറ്റിൽ നിലം പതിച്ചു. കാരക്കുന്നേൽ ജെയിംസ്, കാരക്കുന്നേൽ ജോളി, മണിയാട്ട് ജോണി, താമരക്കാട്ട് രാമചന്ദ്രൻ, ചീരകത്തോട്ടം ജെയിൻ എന്നിവരുടെ 400ൽപരം കുലച്ച വാഴകളാണ് കാറ്റിൽ നശിച്ചത്. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷെജി ജേക്കബ്, പഞ്ചായത്തംഗം ബെൽജി മാത്യു, കൃഷി ഓഫീസർ കെ എസ് സണ്ണി തുടങ്ങിയവർ കൃഷിയിടങ്ങൾ സന്ദർശിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home