കാട്ടുപന്നിയെ കൊന്ന് മാംസം കടത്തി

മലയാറ്റൂർ യൂക്കാലി പ്രദേശത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. ഇവിടെ എത്തിയ കാട്ടുപന്നിയെയാണ് വെടിവച്ചുകൊന്നത്
കാലടി
മലയാറ്റൂരിലെ മാലിന്യസംഭരണ കേന്ദ്രത്തിനു സമീപം കാട്ടുപന്നിയെ വെടിവച്ചുകൊന്ന് മാംസം കടത്തി. കാരക്കാട് ചെക്ക് പോസ്റ്റിനുസമീപം യൂക്കാലി പ്രദേശത്ത് വെള്ളി പകൽ 12നാണ് സംഭവം. പന്നിയുടെ തലയും മറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടത്തി. പഞ്ചായത്ത് അംഗം പി ജെ ബിജു അറിയിച്ചതനുസരിച്ച് എത്തിയ വനപാലകർ, അവശിഷ്ടങ്ങൾ കാട്ടുപന്നിയുടേതാണെന്ന് സ്ഥിരീകരിച്ചു. കേസെടുത്തിട്ടുണ്ട്.
ഇവിടെ സ്വകാര്യവ്യക്തിയുടെ രണ്ടേക്കർ പറമ്പിൽ വിമാനങ്ങളിലെയും വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിലെയും മാലിന്യം വാഹനങ്ങളിലെത്തിച്ച് തരംതിരിക്കുന്നുണ്ട്. ഈ പറമ്പിൽ മാലിന്യം കുന്നുകൂടിയ അവസ്ഥയിലാണ്. ഭക്ഷണമാലിന്യം തേടി വന്യമൃഗങ്ങൾ എത്തുന്നതും പതിവാണ്. അങ്ങനെയെത്തിയ കാട്ടുപന്നിയാണ് വേട്ടയ്‌ക്ക് ഇരയായതെന്ന് കരുതുന്നു. വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.










0 comments