ഏലൂർ നഗരസഭയുടെ കത്തിന് മറുപടി
ജലശുദ്ധീകരണ പ്ലാന്റ് കൈമാറ്റം: ഫാക്ടിനെ സമീപിക്കാൻ നിർദേശം

കളമശേരി
ഏലൂരിലെ അടച്ചുപൂട്ടിയ ആദ്യ കേന്ദ്രപൊതുമേഖലാ സ്ഥാപനം ഹിൽ (ഇന്ത്യ) ലിമിറ്റഡിന്റെ ജലശുദ്ധീകരണ പ്ലാന്റ് നഗരസഭയ്‌ക്ക് കൈമാറണമെന്ന ആവശ്യത്തിൽ ഫാക്ടിനെ സമീപിക്കാൻ നിർദേശം. പ്രദേശത്തെ കുടിവെള്ളക്ഷാമം ചൂണ്ടിക്കാട്ടി ഏപ്രിൽ 22ന് നഗരസഭാ ചെയർമാൻ എ ഡി സുജിൽ നൽകിയ കത്തിന് കഴിഞ്ഞദിവസമാണ് ഹിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ശിവേന്ദ്ര സിങ്ങിന്റെ മറുപടി ലഭിച്ചത്.
ഫാക്ടിന്റെ സ്ഥലത്താണ് പ്ലാന്റ്. ഹിൽ കമ്പനി പൂട്ടിപ്പോയ സാഹചര്യത്തിൽ, വാടകയ്ക്ക് കൊടുത്തിരുന്ന സ്ഥലം ഒഴിയണമെന്ന് ഫാക്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ പ്ലാന്റ് കൈമാറ്റത്തിൽ അനുവാദം തരാൻ നിർവാഹമില്ലെന്നും ഫാക്ടിനെ സമീപിക്കാനുമാണ് മറുപടിയിൽ നിർദേശിച്ചത്. പ്ലാന്റ് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജെ പി നദ്ദ, മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, രാസവളം രാസവസ്തുവകുപ്പ് സെക്രട്ടറി, ഫാക്ട് സിഎംഡി തുടങ്ങിയവർക്ക് നഗരസഭ ചെയർമാൻ കത്തയച്ചു.










0 comments