Deshabhimani

ഉൾനാടൻ ജലാശയങ്ങളിൽനിന്ന് എക്കലും പോളപ്പായലും നീക്കംചെയ്യണം

Water hyacinth must be removed.

മത്സ്യത്തൊഴിലാളി യൂണിയൻ പറവൂർ ഏരിയ കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ശർമ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 12, 2026, 02:42 AM | 1 min read

പറവൂർ


ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമായിനിൽക്കുന്ന എക്കലും പോളപ്പായലും നീക്കംചെയ്ത് മത്സ്യബന്ധനം സുഗമമാക്കാനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) പറവൂർ ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ശർമ ഉദ്ഘാടനം ചെയ്തു.


ഏരിയ പ്രസിഡന്റ്‌ എം എ അനൂപ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എ വിദ്യാനന്ദൻ, എം ടി ഷോല, ഏരിയ സെക്രട്ടറി പി കെ സോമൻ, മത്സ്യഫെഡ് ഡയറക്ടർ ലത ഉണ്ണിരാജ്, കെ എം അംബ്രോസ്, എ എ പ്രതാപൻ, എം എ ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ എ പ്രതാപൻ (പ്രസിഡന്റ്‌), എം എ ഗിരീഷ് (സെക്രട്ടറി), എ എസ് ദിലീഷ് (ട്രഷറർ).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home