കായലോരത്ത് മാലിന്യം നീക്കുന്നില്ല

മട്ടാഞ്ചേരി
മട്ടാഞ്ചേരി ബസാറിനോട് ചേർന്നുള്ള കായലോര മേഖലയിൽ മാലിന്യം നിറയുന്നു. അറവുമാലിന്യങ്ങളടക്കം ഇവിടെ തള്ളുന്നതായാണ് പരാതി. മേഖലയിലെ കാനകളിലും പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇത് നീരൊഴുക്കിന് തടസ്സമാകുന്നുണ്ട്. കാനകൾ ശുചീകരിക്കാത്തത് മഴയത്ത് വെള്ളക്കെട്ടിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തായി മീൻപിടിത്ത വള്ളങ്ങൾ അടുപ്പിക്കുന്ന മേഖലകൂടിയാണിത്. കായൽത്തീരത്തെ മാലിന്യം നീക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.










0 comments