ad
Deshabhimani

മദ്യക്കുപ്പികളും മാലിന്യവും തള്ളുന്നത് കർഷകർക്ക് ദുരിതമായി

waste disposal

കൂവപ്പടി തോട്ടയ്ക്കാട്ടിൽ പടശേഖരത്തിലേക്ക് തള്ളിയ മദ്യക്കുപ്പികൾ 
പെറുക്കിയെടുത്ത് കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jan 24, 2026, 12:30 AM | 1 min read


പെരുമ്പാവൂർ

കൂവപ്പടി പഞ്ചായത്ത് 21–-ാം വാർഡിൽ മദ്രാസ് കവലയ്ക്കുസമീപത്തെ തോട്ടയ്ക്കാട്ടിൽ പാടശേഖരത്തിനുസമീപം മദ്യപാനവും മാലിന്യം തള്ളുന്നതും പതിവാകുന്നു. കൂടാലപ്പാട് ചർച്ച് റോഡിൽനിന്ന് തോട്ടയ്ക്കാട്ടിൽ കുളത്തിലേക്കുപോകുന്ന തോട്ടുവരമ്പിനുസമീപത്തെ ആളൊഴിഞ്ഞ പറമ്പുകളിൽ രാത്രിയും പകലും മദ്യപാനവും ചീട്ടുകളിയും നടക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്.


ഓട്ടോറിക്ഷകളിൽ മദ്യമെത്തിച്ചുനൽകുന്ന ഇടനിലക്കാരുമുണ്ട്. മെയിൻറോഡിനു സമീപത്തെ വയലുകളിലും പറമ്പിലുമെല്ലാം ഉപയോഗിച്ച മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞിട്ടുണ്ട്. ഇവിടെ രാത്രിയിൽ മാലിന്യം തള്ളുന്നതും പതിവാണ്. ഉപയോഗശൂന്യമായ ക്ലോസറ്റുകൾ, ഖരമാലിന്യങ്ങൾ, ഡയപ്പറുകൾ എന്നിവ തള്ളുന്നതുമൂലം സ്ഥലമുടമകൾക്ക് കൃഷിയിറക്കാനാവാത്ത സ്ഥിതിയാണ്. പാടശേഖരത്തിൽ മദ്യക്കുപ്പികൾ പെറുക്കിയെടുത്ത് കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home