പാത്തി തോട് ഓടയുടെ അവസ്ഥയിൽ

പെരുമ്പാവൂർ
പാത്തി തോട്ടിൽ മാലിന്യം ഒഴുക്കുന്നതായി പരാതി. കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും പാത്തി തോട്ടിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനാൽ തോട് ഓടയുടെ അവസ്ഥയിലായി. ശ്രീകൃഷ്ണപുരം തോട്, പാലക്കാട്ടുതാഴംതോട് എന്നീ പേരുകളിലുമറിയപ്പെടുന്ന തോട് വല്ലത്ത് പെരിയാറിലേക്കാണ് ഒഴുകിച്ചേരുന്നത്. മൃഗാവശിഷ്ടങ്ങൾ, ഹോട്ടൽ മാലിന്യം, പ്ലാസ്റ്റിക്, ശുചിമുറി മാലിന്യങ്ങൾ എന്നിവ തോട്ടിൽ തള്ളാറുണ്ട്. തോട് കടന്നുപോകുന്ന പലഭാഗത്തും പമ്പ്ഹൗസുകളുണ്ട്. തോടിന്റെ മലിനീകരണം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതിയുണ്ട്. നഗരസഭ, രായമംഗലം, വെങ്ങോല, വാഴക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോട്ടിൽ മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments