ad
Deshabhimani

ഷൈനിയാണ്‌, 
 ഷുവറാണ്‌

vyppin

വൈപ്പിൻ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം ബി ഷൈനി ചെറായി വലിയവീട്ടിൽകുന്ന്‌ നെയ്‌ത്ത്‌ സഹകരണ 
സംഘത്തിലെ തൊഴിലാളിയോട്‌ വോട്ട്‌ അഭ്യർഥിക്കുന്നു

വെബ് ഡെസ്ക്

Published on Mar 26, 2026, 01:19 AM | 1 min read

വൈപ്പിൻ


‘‘ഷൈനിയല്ലേ, ഷുവറാണ്‌’’– വൈപ്പിനിലെ വോട്ടർമാർ ഭൂരിഭാഗം പേരും അവരുടെ ജനപ്രതിനിധിയെ തീരുമാനിച്ചെന്ന്‌ വ്യക്തമാക്കുന്ന വാക്കുകളാണിത്‌. വൈപ്പിനിൽ ഷൈനിക്ക്‌ മിന്നുംജയം ഉറപ്പിക്കുകയാണ്‌ നാട്‌.


വോട്ട്‌ അഭ്യർഥിച്ചെത്തുന്ന എൽഡിഎഫ്‌ സ്ഥാനാർഥിയെ ഹൃദയത്തോടുചേർത്താണ്‌ എല്ലാവരും സ്വീകരിക്കുന്നത്‌. ആവേശവും സ്‌നേഹവും നിറഞ്ഞ മനസ്സാേടെ ഷൈനിക്കൊപ്പം അണിനിരക്കുന്ന കാഴ്‌ചകൾ വൈപ്പിന്റെ ഉറച്ച ഇടതുപക്ഷ നിലപാടുകൾകൂടിയാണ്‌ വിളിച്ചോതുന്നത്‌. ബുധനാഴ്‌ച ചെറായി, മുനന്പം മേഖലകളിൽ വിവിധ മതസ്ഥാപനങ്ങളും ചെമ്മീൻകന്പനികളും നെയ്‌ത്തുശാലകളും സന്ദർശിച്ച്‌ വോട്ടഭ്യർഥിച്ചു. ചെറായി കരുത്തല മാർക്കറ്റ്‌, നെടീയാറ ക്ഷേത്രം എന്നിവിടങ്ങളിലെത്തി വോട്ടർമാരെ കണ്ടു.


ഇ‍ൗ ഭാഗത്തു പ്രവർത്തിക്കുന്ന വിവിധ പീലിങ്‌ സ്ഥാപനങ്ങളും ചെറായി ദേവസ്വംനടയിലെ കടകന്പാേളങ്ങളും സന്ദർശിച്ചു. വലിയവീട്ടിൽകുന്ന്‌ നെയ്‌ത്ത്‌ സഹകരണ സംഘത്തിലെത്തി തൊഴിലാളികളെ കണ്ടു. മുനന്പം മേഖലയിലെ വ്യാസ വംശോദ്ധാരണി സഭ, മത്സ്യസംഘം ഓഫീസ്‌, ഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലുമെത്തി വോട്ടർമാരെ കണ്ടു. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും മണ്ഡലത്തിൽ ഇനി നടപ്പാക്കേണ്ട പ്രവർത്തനങ്ങളും പങ്കുവച്ചാണ്‌ വോട്ടഭ്യർഥന.

യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണി ഞാറയ്‌ക്കൽ, പെരുന്പള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി. കടമക്കുടി, മുളവുകാട്, പുതുവൈപ്പ്, ഞാറയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന മണ്ഡലം കൺവൻഷനുകളിലും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home