ad
Deshabhimani

വോളി: എറണാകുളം സിക്സേഴ്സ് ജേതാക്കള്‍

vollyball

എടക്കുന്ന് പാദുവാ സ്പോർട്സ് അക്കാദമി (പിഎസ്എ) സംഘടിപ്പിച്ച വെറ്ററൻസ് വോളിബോൾ ടൂർണമെന്റിൽ വിജയികളായ എറണാകുളം സിക്സേഴ്സ് ടീം ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Feb 24, 2026, 01:54 AM | 1 min read

അങ്കമാലി


എടക്കുന്ന് പാദുവാ സ്പോർട്സ് അക്കാദമി (പിഎസ്എ) സംഘടിപ്പിച്ച വെറ്ററൻസ് വോളിബാൾ ടൂർണമെന്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ യൂസഫ് നയിച്ച എറണാകുളം സിക്സേഴ്സ് ജേതാക്കളായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കിഷോർ കുമാറിന്റെ ടീം വരാപ്പുഴ സിക്സേഴ്സിനെയാണ് പരാജയപ്പെടുത്തിയത്.


എടക്കുന്ന് സെന്റ്‌ ആന്റണീസ് പള്ളി വികാരി ഫാ. പോൾ ചെറുപ്പിള്ളി, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി എന്നിവർചേർന്ന് ട്രോഫി സമ്മാനിച്ചു.

എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എറണാകുളം സിക്സേഴ്സിന്റെ സൗബിൻ മികച്ച കളിക്കാരനായി. വരാപ്പുഴ സിക്സേഴ്സിന്റെ കിഷോർ കുമാർ ബെസ്റ്റ് അറ്റാക്കറായും എറണാകുളം സിക്സേഴ്സിന്റെ കിഷോർ ബെസ്റ്റ് ലിബറോ ആയും തെരഞ്ഞെടുക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home