വടയാർ വോളി: അങ്കമാലി ഡിസ്റ്റ് കോളേജ് ജേതാക്കൾ

വടയാർ കുഴലുമ്പുറം ബ്രദേഴ്സ് സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ ജേതാക്കളായ അങ്കമാലി ഡിസ്റ്റ് കോളേജിന് എറണാകുളം ഇന്റലിജൻസ് ഡിവൈഎസ്‌പി സി ജി സനൽകുമാർ ട്രോഫികൾ കൈമാറുന്നു
തലയോലപ്പറമ്പ്
വടയാർ കുഴലുമ്പുറം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള വോളിബോൾ ടൂർണമെന്റിൽ അങ്കമാലി ഡിസ്റ്റ് കോളേജ് ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ടീമിനെ പരാജയപ്പെടുത്തിയാണ് ഡിസ്റ്റ് കോളേജ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
വടയാർ ഇളങ്കാവ് ഗ്രൗണ്ടിലായിരുന്നു ടൂർണമെന്റ്. എറണാകുളം ഇന്റലിജൻസ് ഡിവൈഎസ് പി സി ജി സനൽകുമാർ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി പി ബൈജു അധ്യക്ഷനായി.










0 comments