Deshabhimani

ബഷീറിനെ അനുസ്‌മരിച്ചു

vaikom muhammad basheer
വെബ് ഡെസ്ക്

Published on Jul 08, 2025, 01:45 AM | 1 min read


തൃപ്പൂണിത്തുറ

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി തെക്കുംഭാഗം സരസ്വതീവിലാസം എൽപി സ്കൂളിൽ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ കൗതുകമായി. ബഷീറും സൈനബയും പാത്തുമ്മയും ഒറ്റക്കണ്ണൻ പോക്കറും ആനവാരി രാമൻനായരും എട്ടുകാലി മമ്മൂഞ്ഞുമായി വേഷമിട്ടാണ്‌ കുട്ടികൾ എത്തിയത്.


അധ്യാപകൻ ബിനോജ് വാസു ബഷീർ അനുസ്മരണം നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടന്നു. പി ബി അബിത, സി എസ് നയന, ജി നിഷ, കെ ജി സായൂജ്യ എന്നിവർ സംസാരിച്ചു.


മുളന്തുരുത്തി

പുരോഗമന കലാസാഹിത്യസംഘം മുളന്തുരുത്തി യൂണിറ്റ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ‘പ്രേമലേഖനം’ പുസ്തകചർച്ചയും സംഘടിപ്പിച്ചു. സംഘം ജില്ലാ കൗൺസിൽ അംഗം പി ആർ റിഷിമോൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ. എം വി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. എം എൻ കിഷോർ, പി ഡി രമേശൻ, കവയിത്രി വിജില ചിറപ്പാട്, അരുൺ പോട്ടയിൽ എന്നിവർ സംസാരിച്ചു.


ചേരാനല്ലൂർ

പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാല വായന പക്ഷാചരണ സമാപനത്തി​ന്റെ ഭാഗമായി ഐ വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ഷാജി ജോർജ് പ്രണത ഉദ്ഘടനം ചെയ്തു. റാഫേൽ ഇമ്മാനുവൽ, എസ് സുഗുണകുമാർ, എം വി സച്ചിദാനന്ദൻ, കെ കെ പത്മകുമാർ, ടി യു കൃഷ്ണകുമാർ, ബി കെ ഗോപി, എം ബി ലതിക എന്നിവർ സംസാരിച്ചു. എ ആര്‍ രതീശൻ രചനയും സംവിധാനവും നിർവഹിച്ച "മരണരാക്ഷസം' ഏകപാത്രനാടകം അവതരി
പ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home