ad
Deshabhimani

വി എസ്, പി എം അബ്ദുള്ള 
അനുസ്മരണം സംഘടിപ്പിച്ചു

v s

സിപിഐ എം ചെങ്ങമനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ, 
പി എം അബ്ദുള്ള അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 20, 2026, 01:40 AM | 1 min read

നെടുമ്പാശേരി


സിപിഐ എം ചെങ്ങമനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ, പി എം അബ്ദുള്ള അനുസ്മരണം ജില്ല സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി നേതാവായിരുന്ന എം പി രാജൻ സ്മാരക വിദ്യഭ്യാസ അവാർഡ് വിതരണം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് പുതുവാശേരിയിൽ നടന്ന ചടങ്ങിൽ ടി ബി രവി അധ്യക്ഷനായി.

സിപിഐ എം ആലുവ ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ എം സലിം, ടി വി പ്രദീഷ്, ചെങ്ങമനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എ രഘുനാഥ്, പഞ്ചായത്ത് അംഗം അശ്വതി മഹേശ്വരൻ, പി എ ഷിയാസ്, ടി ബി രവി, ഇ ബി ബാബു, ഇ ഡി ഉണ്ണികൃഷ്ണൻ, ഹൈദ്രോസ് തോപ്പിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home