ad
Deshabhimani

അണ്ടർ -11 ചെസ് 
ചാമ്പ്യൻഷിപ്‌ നടത്തി

Under-11 Chess Championship
വെബ് ഡെസ്ക്

Published on Apr 08, 2026, 12:25 AM | 1 min read

കൊച്ചി


കേരള സ്പോർട്‌സ്‌ കൗൺസിലിന്റെ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും ജില്ലാ സംഘാടകസമിതിയും ചേർന്ന് നോർത്ത് പറവൂർ ലക്ഷ്മി കോളേജിൽ ജില്ലാ അണ്ടർ -11 ചെസ് ചാമ്പ്യൻഷിപ്‌ സംഘടിപ്പിച്ചു. ഓപ്പൺ വിഭാഗത്തിൽ ടെനിൻ ടൈറ്റസ്, യൂജിൻ ടി ജോസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.


ഗേൾസ്‌ വിഭാഗത്തിൽ ശ്രേയ ശ്രീകുമാർ മേനോൻ, എം പ്രെഗ്യ പ്രദീപ് എന്നിവരാണ്‌ വിജയികൾ. ജില്ലാ സംഘാടകസമിതി ചെയർമാൻ ഹരീഷ് ബി മേനോൻ, പ്രമോദ് രാജശേഖരമേനോൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സംസ്ഥാന കമ്മിറ്റി അംഗം എം ബി മുരളീധരൻ ട്രോഫികൾ സമ്മാനിച്ചു. വിജയികൾ 16, 17 തീയതികളിൽ കൊല്ലത്ത്‌ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home