മഴയും കാറ്റും ; മരങ്ങൾ കടപുഴകി, ഗതാഗതം തടസ്സപ്പെട്ടു

ഇടയാർ വിലങ്ങപ്പാറ റോഡിലേക്ക് വീണ മരം കൂത്താട്ടുകുളം അഗ്നി രക്ഷാസേന നീക്കുന്നു
കൂത്താട്ടുകുളം
ശക്തമായി പെയ്ത മഴയിലും കാറ്റിലും മേഖലയിൽ മരങ്ങൾ കടപുഴകി വീണു. ശനി പകൽ മൂന്നുമുതലാണ് മഴയും കാറ്റും ആരംഭിച്ചത്. എംസി റോഡിൽ കൂത്താട്ടുകുളം ഭാഗത്ത് വെള്ളമുയർന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായി. നടക്കാവ് കൂത്താട്ടുകുളം റോഡിലും വെള്ളമുയർന്നു.
വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി. ഇടയാർ വിലങ്ങപ്പാറ റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സമുണ്ടായി. കൂത്താട്ടുകുളം അഗ്നി രക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇലഞ്ഞി പിറവം റൂട്ടിൽ ജനതാ ജങ്‌ഷനിൽ തേക്ക് വീണ് ഗതാഗതം മുടങ്ങി. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.









0 comments