Deshabhimani

ബസ് ബ്രേക്ക് ഡൗണായി; ഗതാഗതം തടസ്സപ്പെട്ടു

traffic

എറണാകുളം നോർത്ത് പാലത്തിന് നടുവിൽ തിങ്കളാഴ്ച രാവിലെ ഓട്ടത്തിനിടെ നിന്നുപോയ സ്വകാര്യ ബസ്. 
ഇത് വൻ ഗതാഗതക്കുരുക്കിന് കാരണമായി, തുടർന്ന് എതിർ ദിശയിലെ ട്രാക്കിലൂടെ വാഹനങ്ങൾ കടത്തിവിട്ടതോടെ നോർത്ത്, കച്ചേരിപ്പടി ഭാഗങ്ങളിൽ കുരുക്ക് രൂക്ഷമായി

വെബ് ഡെസ്ക്

Published on Jul 14, 2026, 01:53 AM | 1 min read

കൊച്ചി

സ്വകാര്യ ബസ് ബ്രേക്ക് ഡൗണായി നടുറോഡില്‍ കുടുങ്ങി. എറണാകുളം നോര്‍ത്ത് പാലത്തില്‍ തിങ്കള്‍ രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് നഗരത്തില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.


നോര്‍ത്ത് പാലത്തിലേക്ക് എത്തിയതോടെ ബസ് ബ്രേക്ക് ഡൗണാകുകയായിരുന്നു. നോര്‍ത്ത് പൊലീസ് എത്തി ബസ് റോഡില്‍നിന്ന് മാറ്റി. ബസ് പിന്നിലേക്ക് നീക്കുന്നതിനിടെ തലനാരിഴയ്ക്കാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരുന്നത്. നോര്‍ത്ത് പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home