തൃക്കാക്കര നഗരസഭയിൽ 73.5 ശതമാനം പോളിങ്

കാക്കനാട് പടമുകൾ ഗവ. യുപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ നിര
കാക്കനാട്
തൃക്കാക്കര നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരം. 73.5 ശതമാനം വോട്ട് രേഖപ്പെടുത്തി. ആദ്യ മണിക്കൂറിൽ പല ബൂത്തിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. പാലച്ചുവട് വാർഡിൽ വ്യാസവിദ്യാലയത്തിൽ യന്ത്രം പണിമുടക്കിയതിനെ തുടർന്ന് വോട്ടിങ് തുടങ്ങാൻ 20 മിനിട്ട് വൈകി. മോക്ക്-പോൾ കഴിഞ്ഞ് ആദ്യ വോട്ടറെത്തിയപ്പോഴാണ് യന്ത്രം കേടായത്.
പിന്നീട് മറ്റൊരു യന്ത്രം സ്ഥാപിച്ചശേഷം വോട്ടിങ് പുനഃരാരംഭിച്ചു. 40–ാംവാർഡിൽ (ഹൗസിങ് ബോർഡ്) വോട്ടറുടെ പേര് അപൂർണമായതിനെ തുടർന്ന് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിക്കാത്തത് ബഹളത്തിൽ കലാശിച്ചു. ടിവി സെന്റർ വാർഡ് ബൂത്ത് ഒന്നിൽ വെളിച്ചക്കുറവിനെ തുടർന്ന് വോട്ടെടുപ്പ് വൈകി. മൂന്ന് വാർഡുകളുടെ പോളിങ് സ്റ്റേഷനായ കാക്കനാട് എംഎഎച്ച് സ്കൂളിൽ മദ്യക്കുപ്പികളുമായി രണ്ട് യുവാക്കളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വോട്ടിങ് യന്ത്രങ്ങൾ തൃക്കാക്കര കാർഡിനൽ ഹയർ സെൻഡറി സ്കൂളിലെ സ്റ്റോർ റുമുകളിൽ എത്തിച്ചു.










0 comments