ad
Deshabhimani

യുവാക്കളുടെ സമരം; ഐക്യദാർഢ്യവുമായി എം കെ സ്റ്റാലിൻ

Stalin.jpg
വെബ് ഡെസ്ക്

Published on Jul 22, 2026, 12:17 PM | 1 min read

ചെന്നൈ: ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിനും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രക്ഷോഭത്തിനും പിന്തുണയുമായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ. നീറ്റ് പരീക്ഷയുടെ അപകടങ്ങളെക്കുറിച്ച് തമിഴ്‌നാടും ഡിഎംകെയുമാണ് ആദ്യം മുന്നറിയിപ്പ് നൽകിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കണമെന്ന പ്രധാന ആവശ്യം സമരത്തിന്റെ ഹൃദയഭാഗത്ത് തന്നെ നിലനിർത്തണമെന്ന് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടയിലാണ് ഡിഎംകെ നേതൃത്വവും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേമയം, വിദ്യാർത്ഥികൾക്കുനേരെ പൊലീസ് നടത്തിയ അതിക്രമത്തിലും കണ്ണീർവാതക പ്രയോഗത്തിലും പ്രതിഷേധിച്ച് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടുത്ത ബഹളം.


പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയും ലോകസഭയും ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെച്ചു. മൺസൂൺ കാല സമ്മേളനം തുടങ്ങി തുടർച്ചയായ മൂന്നാം ദിവസമാണ് സഭ പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി പിരിയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home