തൃക്കാക്കര നഗരസഭ ; നേതാവിന് പാർടി ചിഹ്നമില്ല, ലീഗിൽ തർക്കം

കാക്കനാട്
തൃക്കാക്കര നഗരസഭ 40–ാംവാർഡിൽ (ഹൗസിങ്ങ് ബോർഡ്) മത്സരിക്കുന്ന വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സജീന അക്ബറിന്റെ ചിഹ്നത്തെ ചൊല്ലി മുസ്ലിംലീഗിൽ തർക്കം.
കുടയാണ് സജീനയുടെ ചിഹ്നം. സജീനയുടെ ഭർത്താവ് കെ കെ അക്ബർ മുസ്ലിംലീഗ് തൃക്കാക്കര മണ്ഡലം ട്രഷററും യുഡിഎഫ് നിയോജകമണ്ഡലം കൺവീനറുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച സജീന യുഡിഎഫിലെ നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെ അവിശ്വാസപ്രമേയം വന്നപ്പോൾ പാർടി വിപ്പ് കൈപ്പറ്റാൻ വിസമ്മതിച്ചത് വാർത്തയായിരുന്നു.
വൈസ് ചെയർമാൻ സ്ഥാനത്ത് കരാർപ്രകാരമുള്ള രണ്ടരവർഷം പൂർത്തിയാക്കിയ എ എ ഇബ്രാഹിംകുട്ടി അടുത്തയാൾക്ക് അവസരം നൽകുന്നതിനുവേണ്ടി മാറാൻ തയ്യാറാകാതിരുന്നപ്പോഴും ഇബ്രാഹിംകുട്ടിയോടൊപ്പം ചേർന്ന് യുഡിഎഫിനെ വെല്ലുവിളിച്ചു എന്നാണ് ലീഗിലെ ഒരു വിഭാഗം പറയുന്നത്. ഇബ്രാഹിംകുട്ടിക്ക് പകരം വൈസ് ചെയർമാനായി മുസ്ലിംലീഗ് നേതാവ് യൂനുസിന് വോട്ട് ചെയ്യാൻ പാർടി നൽകിയ വിപ്പ് കൈപ്പറ്റാതിരിക്കുകയും ചെയ്ത സജീന സ്വതന്ത്രചിന്ഹത്തിൽ വീണ്ടും ജയിച്ചാൽ പാർടിയെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കുമെന്നാണ് ലീഗിലെ ഒരു വിഭാഗം വാദിക്കുന്നത്.








0 comments