തൃക്കാക്കര നഗരസഭ ; പത്രിക സമർപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥികൾ

കാക്കനാട്
തൃക്കാക്കര നഗരസഭയിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സ്ഥാനാർഥികളെ ഹാരമണിയിച്ച് സ്വീകരിച്ചു. തുടർന്ന് എൽഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ നഗരസഭ ആസ്ഥാനത്തേക്ക് പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്.
യുഡിഎഫിൽ സ്ഥാനാർഥിത്വ കലഹം തുടരുമ്പോഴാണ് എൽഡിഎഫ് ഏകകണ്‌ഠമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, എൽഡിഎഫ് നേതാക്കളായ സി കെ ഷാജി, കെ ടി എൽദോ, കെ കെ സന്തോഷ് ബാബു, അനിൽ കാഞ്ഞിലി, ഒ എൻ ഇന്ദ്രകുമാർ, എ എ ബാവ എന്നിവർ പങ്കെടുത്തു.








0 comments