മെട്രോ നിർമാണം ; റവന്യു ഭൂമിയിൽ മണ്ണടിക്കുന്നത് തടഞ്ഞ് തൃക്കാക്കര നഗരസഭ

കാക്കനാട്
മെട്രോ റെയിൽ നിർമാണം നടക്കുന്ന സ്ഥലത്തുനിന്നുള്ള മണ്ണും കോൺക്രീറ്റ് അവശിഷ്‌ടങ്ങളും റവന്യു ഭൂമിയിൽ തള്ളുന്നത് തൃക്കാക്കര നഗരസഭ തടഞ്ഞു. കലക്ടറേറ്റിനുസമീപം സീ പോർട്ട് എയർപോർട്ട് റോഡിനോടുചേർന്ന് ഇരുമ്പുവേലി കെട്ടി സംരക്ഷിക്കുന്ന റവന്യു ഭൂമിയിലാണ് മണ്ണടിച്ചിരുന്നത്. കെഎംആർഎൽ ഇവിടെ നിയോഗിച്ചിരുന്ന സുരക്ഷാജീവനക്കാരനെ പുറത്താക്കി നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തിൽ ഗേറ്റ് പൂട്ടി.
റവന്യു ഭൂമിയിലെ തോട് നികന്നാൽ സീപോർട്ട് എയർപോർട്ട് റോഡ് അപകടത്തിലാകുമെന്നാണ് നഗരസഭയുടെ വാദം. ഇത് റവന്യു പുറമ്പോക്കാണെന്നും ജില്ലാ ഭരണകേന്ദ്രത്തിന്റെ അനുമതിയോടെയാണ് മണ്ണടിക്കുന്നതെന്നും കെഎംആർഎൽ അധികൃതർ പറഞ്ഞു. കെഎംആർഎൽ വ്യാഴാഴ്ച വിശദമായ റിപ്പോർട്ട് റവന്യുവകുപ്പിന് നൽകും.








0 comments