തിരുവാതിരച്ചന്ത നടത്തി

വളയൻചിറങ്ങര വിഎൻകെപി വായനശാലയുടെ ഫാർമേഴ്സ് ക്ലബ് നടത്തിയ തിരുവാതിരച്ചന്ത അംഗം ആശ രവി ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
വളയൻചിറങ്ങര വിഎൻകെപി വായനശാലയുടെ ഫാർമേഴ്സ് ക്ലബ് തിരുവാതിരച്ചന്ത നടത്തി. കർഷകർ കൃഷിചെയ്ത വിവിധ നാടൻ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് നടത്തിയത്. വാർഡ് അംഗം ആശ രവി ഉദ്ഘാടനംചെയ്തു.
ഫാർമേഴ്സ് ക്ലബ് കോ–-ഓർഡിനേറ്റർ എൻ എസ് പ്രദീപ് കുമാർ, ചെയർമാൻ ഇ കെ ശശിധരൻ, സെക്രട്ടറി പി രാജൻ എന്നിവർ സംസാരിച്ചു.










0 comments