Deshabhimani

ബസിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചു

The young woman who collapsed was taken to the hospital.

ബസിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 01:34 AM | 1 min read

ആലുവ


കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിക്ക്‌ രക്ഷകരായി ബസ് ജീവനക്കാരും സഹയാത്രികരും. ആലുവ കോട്ടപ്പുറത്ത്‌ ബുധൻ വൈകിട്ട് 5.30ന് കെഎസ്ആർടിസി ബസിലാണ്‌ യുവതി കുഴഞ്ഞുവീണത്‌.


സഹയാത്രികരായ കോഴിക്കോട് സ്വദേശിയും യുസി കോളേജ് ഗവേഷകയുമായ രജനി, തൃശൂർ മൂന്നുപീടിക സ്വദേശി എൽബിഎസ് സെന്റർ വിദ്യാർഥിനി ശ്രീലക്ഷ്മി എന്നിവർ കണ്ടക്ടർ സുനിലിനെ വിവരം അറിയിച്ചു.


ഡ്രൈവർ ശ്രീകുമാർ ആലുവ നജാത്ത് ആശുപത്രിയിലേക്ക് ബസിൽത്തന്നെ യുവതിയെ എത്തിച്ചു. യുവതി കുഴഞ്ഞുവീണപ്പോൾ തലയ്‌ക്കും പരിക്കേറ്റിരുന്നു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി ആർഎംഒ ബ്രഹ്മദത്ത് അറിയിച്ചു. യുവതിയുടെ വീട്ടുകാർ ആശുപത്രിയിൽ എത്തിയശേഷമാണ് സഹയാത്രികർ പോയത്. ആലുവ ഡിപ്പോയിലെ ബസിലാണ്‌ യുവതി കുഴഞ്ഞുവീണത്‌. ആലുവ ടോണീസ്‌ കണ്ണാശുപത്രിയിലെ ട്രെയ്‌നിയാണിവർ.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home