ഇത് ഞങ്ങളുടെ സ്വന്തം ചെല്ലാനം

ചെല്ലാനത്ത് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തീകരിച്ച ടെട്രാപോഡ് കടൽഭിത്തിക്ക് സമീപമുള്ള ലിസ് മരിയ ജോസഫിനും പി ബി മെസ്മിനും രണ്ടാംഘട്ടത്തിൽ നിർമാണം ആരംഭിക്കുന്ന തങ്ങളുടെ വീടിരിക്കുന്ന പുത്തൻതോട് ഭാഗം ചൂണ്ടിക്കാണിക്കുന്ന സയോനാ സേവ്യറും അലീന ബെർലിനും
കൊച്ചി
അവധിദിവസങ്ങളിൽ വൈകിട്ട് ഒരുമിച്ചിരുന്ന് കളിക്കാനും കഥ പറയാനും കൂട്ടുകാരികളായ നാൽവർസംഘം ഇപ്പോൾ തെരഞ്ഞെടുക്കുന്ന ഇഷ്ടസ്ഥലം ചെല്ലാനമാണ്. ഒരുകാലത്ത് കടൽത്തിരമാലകൾ നാശംവിതച്ചിരുന്ന ചെല്ലാനം ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ടയിടമാണ്.
പുത്തൻതോട് ജിഎസ്‌എസ്‌എസിലെ എട്ടാംക്ലാസ് വിദ്യാർഥിനികളായ അലീന ബെർലിയും സയോന സേവ്യറും പതിവുപോലെ ശനി വൈകിട്ട് ചെല്ലാനത്തെത്തി. ഒന്നാംഘട്ട ടെട്രാപോഡ് കടൽഭിത്തിയുടെ അനുബന്ധമായ നടപ്പാതയിലിരുന്ന് കടൽഭംഗി ആസ്വദിക്കാനും സൗഹൃദം പങ്കുവയ്‌ക്കാനും ഇവരോടാപ്പം കൂട്ടുകാരുമെത്തി. എട്ടാംക്ലാസ് വിദ്യാർഥികളായ പി ബി മെസ്‌മിനും ലിസ് മറിയ ജോസഫും ഒപ്പമെത്തി.
പണ്ട് കടലാക്രമണം വരുന്പോൾ ദുരിതാശ്വാസക്യാന്പുകളിൽ കഴിഞ്ഞിരുന്ന കുട്ടിക്കാലം ഓർമയുണ്ടെന്ന് ഇവർ പറയുന്നു. എന്നാൽ, അതെല്ലാം മനസ്സിൽനിന്ന് മായ്‌ച്ചുകളയുന്ന വികസനം സർക്കാർ കൊണ്ടുവന്നതോടെ ആഹ്ലാദത്തിമിർപ്പിലാണ് നാൽവർസംഘം.
ചെല്ലാനം ടെട്രാപോഡ് പദ്ധതി ഒന്നാംഘട്ട പൂർത്തീകരണത്തിന്റെയും രണ്ടാംഘട്ട നിർമാണോദ്‌ഘാടനത്തിന്റെയും ചടങ്ങിലും കൂട്ടുകാരികൾ പങ്കെടുത്തു.










0 comments