ad
Deshabhimani

 ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

അറിവുത്സവത്തിന് നാളെ അരങ്ങുണരും

talent fest
വെബ് ഡെസ്ക്

Published on Sep 08, 2026, 03:54 AM | 1 min read

കൊച്ചി


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ സീസൺ 15 ന്റെ ഭാഗമായുള്ള സ്കൂൾതല മത്സരം ബുധനാഴ്‌ച നടക്കും. ഇടക്കൊച്ചി ഗവ. ഹൈസ്‌കൂളിൽ പകൽ 1.30ന്‌ നടൻ സാജൻ പള്ളുരുത്തി ഉദ്‌ഘാടനംചെയ്യും.

എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം. ഉദ്‌ഘാടനത്തെ തുടർന്ന്‌ സ്കൂൾതല മത്സരങ്ങൾ ആരംഭിക്കും. നാലുവിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾതല വിജയികൾക്ക്

പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള പ്രസംഗമത്സരവും ഇതോടൊപ്പം നടക്കും. ഇതിലെ വിജയികൾക്കും ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം.


ഉപജില്ലാ മത്സരം ഒക്‌ടോബർ 10നും അതിലെ വിജയികൾ മാറ്റുരയ്‌ക്കുന്ന ജില്ലാ മത്സരം ഒക്ടോബർ 25 നും നടക്കും. ക്വിസ്‌ സംസ്ഥാന മെഗാഫൈനലിൽ ഒന്നാംസ്ഥാനത്തിന്‌ ഒരുലക്ഷം രൂപയും രണ്ടാംസ്ഥാനത്തിന്‌ 50,000 രൂപയുമാണ്‌ സമ്മാനം. സംസ്ഥാനതലത്തിൽ പ്രസംഗം ഒന്നാംസ്ഥാനത്തിന്‌ 25,000 രൂപയും രണ്ടാംസ്ഥാനത്തിന്‌ 15,000 രൂപയും സമ്മാനിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home