രാസലഹരി കേസിൽ 2 പേർക്ക് മൂന്നരവർഷം കഠിനതടവ്

പറവൂർ
രാസലഹരി കൈവശംവച്ച കേസിൽ ഫോർട്ട് കൊച്ചി കൽവത്തി ചിറക്കൽ വീട്ടിൽ റംഷാദ് (33), റാന്നി സീതത്തോട് ഗവി നഗർ കെഎഫ്ഡിസി ക്വാർട്ടേഴ്സിൽ ജോജോ (37) എന്നിവരെ മൂന്നരവർഷം കഠിനതടവിന് പറവൂർ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചു. ഇരുവരും 35,000 രൂപവീതം പിഴയുമൊടുക്കണം.
വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 35 ഗ്രാം മെത്താംഫിറ്റമിൻ ഹൈഡ്രോക്ലോറൈഡുമായി 2020 ഒക്ടോബർ 18ന് പുളിഞ്ചോട് മെട്രോ സ്‌റ്റേഷന് വടക്കുവശത്തുനിന്ന് എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് അസി. എക്സൈസ് കമീഷണർ ടി എസ് ശശികുമാറാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഹരി ഹാജരായി.










0 comments