ad
Deshabhimani

സ്വീപ് സൂപ്പർ 4 ക്രിക്കറ്റ്: പൊലീസ്‌ ടീമിന് കിരീടം

Cricket

സ്വീപ് സൂപ്പർ 4 ക്രിക്കറ്റ് ടൂർണമെന്റിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 02, 2026, 01:01 AM | 1 min read

കൊച്ചി


സ്വീപ് (സിസ്റ്റമാറ്റിക്‌ വേട്ടേഴ്‌സ്‌ എഡ്യുക്കേഷൻ ആൻഡ്‌ ഇലക്ടറൽ പാർടിസിപ്പേഷൻ) സൂപ്പർ ഫോർ ഡെമോക്രസി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പൊലീസ്‌ ടീമിന്‌ കിരീടം. ജില്ലാ ഭരണകേന്ദ്രത്തിന്റെയും സ്വീപിന്റെയും ആഭിമുഖ്യത്തിൽ ഇടപ്പള്ളിയിലെ കളിക്കളം ടർഫിൽ സംഘടിപ്പിച്ച നോക്കൗട്ട് മത്സരങ്ങളുടെ ഫൈനലിൽ ഐഎംഎ ഡോക്‌ടേഴ്‌സ് ടീമിനെ പരാജയപ്പെടുത്തിയാണ് പൊലീസ്‌ ടീം ജേതാക്കളായത്.


തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദമത്സരത്തിൽ പൊലീസ്, ഡോക്‌ടേഴ്‌സ് ടീമുകൾക്കുപുറമെ കലക്ടേഴ്സ് ഇലവൻ, പ്രസ് ക്ലബ് ടീമുകളും മാറ്റുരച്ചു.


വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.സമാപന ചടങ്ങിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ഡിസിപി കെ എസ് ഷഹൻഷ, സ്വീപ് നോഡൽ ഓഫീസർ പാർവതി ഗോപകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home