ad
Deshabhimani

'പലസ്‌തീനൊപ്പം കൊച്ചിനഗരവും' ഇന്ന്‌

support gaza
വെബ് ഡെസ്ക്

Published on Oct 09, 2025, 02:15 AM | 1 min read


കൊച്ചി

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ‘മാനവരാശി പലസ്‌തീനൊപ്പം, കൊച്ചി നഗരവും’ മുദ്രാവാക്യമുയർത്തി വ്യാഴം പകൽ മൂന്നുമുതൽ രാത്രി ഏഴുവരെ കൊച്ചി നഗരാവലി രാജേന്ദ്രമൈതാനത്ത്‌ ഒത്തുകൂടും. പലസ്‌തീൻ ഐക്യദാർഢ്യസമിതി സംഘടിപ്പിക്കുന്ന പരിപാടി സാഹിത്യകാരൻ എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്യും.


മുപ്പതോളം കലാകാരന്മാർ ചിത്രം വരയ്‌ക്കും. പലസ്‌തീൻ ഐക്യദാർഢ്യ ഇൻസ്‌റ്റലേഷൻ ഒരുക്കും. ‘ഫ്രം ഗ്രൗണ്ട് സീറോ സ്‌റ്റോറീസ് ഫ്രം ഗാസ’ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. പലസ്തീൻ ഐക്യദാർഢ്യ കവിതകൾ ആലപിക്കും. തടസ്സങ്ങളെ മറികടന്ന് ഗാസയിലേക്ക് ജീവജലമെത്തിച്ച ശ്രീരശ്‌മി ഉദയകുമാർ അനുഭവങ്ങൾ പങ്കുവയ്ക്കും. ഡോക്ടേഴ്‌സ് ബിയോണ്ട്‌ ബോർഡേഴ്‌സ് വളന്റിയറായി ഗാസയിൽ ആതുരസേവനം നടത്തുന്ന ഡോ. എസ് എസ് സന്തോഷ്‌കുമാർ പങ്കെടുക്കും. നാടക് ജില്ലാ കമ്മിറ്റി ഒരുക്കുന്ന ‘നമ്മൾ അവിടാരുന്നേൽ' നാടകം അവതരിപ്പിക്കും.


സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, നോവലിസ്‌റ്റ് വിനോദ് കൃഷ്‌ണ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, റിട്ട. ജസ്റ്റിസ് വി കെ മോഹനൻ, ഫാ. പോൾ തേലക്കാട്ട്, ചാവറ സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, അഡ്വ. അശോക് എം ചെറിയാൻ, നടൻ സിനോജ് വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. ഗാന്ധിപ്രതിമയ്ക്കുമുന്നിൽ ഐക്യദാർഢ്യ പ്രതിജ്ഞയോടെ രാത്രി ഏഴിന്‌ ക്യാമ്പയിൻ സമാപിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home