ad
Deshabhimani

’മാനവരാശി പലസ്തീനൊപ്പം, 
കൊച്ചി നഗരവും’ 9ന്‌

support gaza

ഗാസയിൽ കുട്ടികളെ ഉൾപ്പെടെ കൊന്നുതള്ളി ഇസ്രയേൽ തുടരുന്ന വംശഹത്യക്കെതിരെ പോസ്റ്ററുമായി എറണാകുളം നഗരത്തിൽ സർവീസ് നടത്തുന്ന 
സ്വകാര്യ ബസ് / ഫോട്ടോ: സുനോജ് നൈനാൻ മാത്യു

വെബ് ഡെസ്ക്

Published on Oct 07, 2025, 02:15 AM | 1 min read


കൊച്ചി

"മാനവരാശി പലസ്തീനൊപ്പം കൊച്ചി നഗരവും' മുദ്രാവാക്യമുയർത്തി വിവിധ സംഘടനകൾ ചേർന്ന്‌ വ്യാഴം പകൽ മൂന്നുമുതൽ രാത്രി ഏഴുവരെ എറണാകുളം രാജേന്ദ്ര മൈതാനത്ത്‌ പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിക്കും. എഴുത്തുകാരൻ എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്യും.


പോസ്റ്റർരചന, കവിത ആലാപനം, ഡോക്യുമെന്ററി പ്രദർശനം, മൂകാഭിനയം, നാടകം തുടങ്ങിയ കലാരൂപങ്ങളിലൂടെ പ്രതിഷേധപരിപാടികൾ അവതരിപ്പിക്കും. ഡോക്ടേഴ്സ് ബിയോൻഡ് ബോർഡേഴ്‌സിന്റെ പ്രതിനിധിയായി ഗാസയിൽ പ്രവർത്തിക്കുന്ന ഡോ. സന്തോഷ്‌ കുമാർ ഗാസയിൽനിന്ന്‌ തത്സമയം സംവദിക്കും. സംഘാടകസമിതി യോഗത്തിൽ ഡി പി ദിപിൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ വി മനോജ്, സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, ഡോ. ജോ ജോസഫ്, വി കെ പ്രസാദ്, ശ്രീജിത്ത് ദിവാകരൻ എന്നിവർ സംസാരിച്ചു. വിവിധ ട്രേഡ് യൂണിയൻ, -സർവീസ് സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home