Deshabhimani

സംസ്ഥാന സ്കൂൾ ഗെയിംസ് വോളി പറവൂരിൽ

State School Games

സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചൻ കപ്പ് വോളിബോൾ 
ചാമ്പ്യൻഷിപ്‌ മത്സരങ്ങളുടെ പോസ്റ്റർ മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 02:04 AM | 1 min read

പറവൂർ


68–-ാമത് സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്‌ മത്സരങ്ങൾ ഒക്ടോബർ ഏഴുമുതൽ 11 വരെ പറവൂർ എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.


സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ ആൺ-–പെൺ വിഭാഗത്തിലായി 1008 താരങ്ങളും 50 ഓളം ഒഫീഷ്യൽസും പങ്കെടുക്കും. പറവൂർ ആദ്യമായാണ് സംസ്ഥാന സ്കൂൾ ഗെയിംസിന് വേദിയാകുന്നത്. വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം പുറത്തിറക്കുന്ന പോസ്റ്റർ മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശിപ്പിച്ചു. ടി ആർ ബിന്നി, തരുൺ കുമാർ, കെ എ റിബിൻ, ടി ബിജോയ് ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home