ad
Deshabhimani

സാമൂഹ്യക്ഷേമ പെൻഷൻ

പ്രതിഷേധയോഗം സംഘടിപ്പിച്ചു

Social welfare pension

സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന് സഹകരണസംഘങ്ങളെ ഒഴിവാക്കിയതിൽ കേരള കോ-–ഓപ്പറേറ്റീവ് 
എംപ്ലോയീസ് യൂണിയൻ കോതമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം സിഐടിയു 
ഏരിയ സെക്രട്ടറി സി പി എസ് ബാലൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 12:26 AM | 1 min read

കോതമംഗലം


സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയതിൽ കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.


സിഐടിയു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ ഉദ്ഘാടനം ചെയ്തു. കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി ആദർശ് കുര്യാക്കോസ്, പ്രസിഡന്റ്‌ ടി എം എബി, ജില്ലാ ട്രഷറർ ഷൈലജ റഹ്മാൻ എന്നിവർ സംസാരിച്ചു.


കവളങ്ങാട്


സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാനുള്ള സർക്കാർതീരുമാനത്തിൽ പ്രതിഷേധിച്ച് കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.


കെസിഇയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ആർ സുനിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആഷിക്ക് കരിം അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ബിനോയി, അജ്മൽ ഷാജി, അഷ്കർ കരിം, ബേസിൽ തോമസ്, അരുൺ ഗോപി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home