ad
Deshabhimani

 സ്‌മാർട്ട്‌സിറ്റി അടുത്ത ഘട്ടത്തിലേക്ക്

എഐ ട‍ൗൺഷിപ്പാകാൻ ഇൻഫോപാർക്ക്‌

Smart city

ലുലു ഇരട്ട ഐടി ടവർ

avatar
സ്വന്തം ലേഖകൻ

Published on Mar 25, 2026, 01:00 AM | 1 min read

കൊച്ചി

ഭാവിയിലെ ഐടി ട‍ൗൺഷിപ്പാകാൻ തയ്യാറെടുക്കുകയാണ്‌ ഇൻഫോപാർക്ക്‌. മൂന്നാംഘട്ടത്തിൽ 300 ഏക്കറിൽ ഒരുങ്ങുന്ന സൈബർ വാലി ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ, നിർമിത ബുദ്ധി, മറ്റു പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ കേന്ദ്ര ഹബ്ബാകും. കേരളത്തിന്റെ ആദ്യ നിർമിത ബുദ്ധി (എഐ) ടൗൺഷിപ്പായാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. നഗരപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് തത്സമയ ഡാറ്റാ വിശകലനത്തിലൂടെ പ്രശ്നങ്ങളെ മുൻകൂട്ടിക്കണ്ട് പരിഹരിക്കുന്ന സംവിധാനമാണിത്‌.


ഇൻഫോപാർക്കിൽ നിലവിൽ 583 കന്പനികളിലായി 75,000ത്തോളം ഐടി പ്രൊഫണലുകൾ ജോലി ചെയ്യുന്നു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്ക്‌ ഒരുക്കിയ പ്രീമിയം കോ–വർക്കിങ്‌ സ്പേസ് ‘ഐ ബൈ ഇൻഫോപാർക്കി'ൽ പ്രവർത്തനം ആരംഭിച്ചത്‌ ആറ്‌ കന്പനികളാണ്‌. ആറുനിലകളിൽ 48,000 ചതുരശ്രയടി കെട്ടിടത്തിൽ 582 പേർക്ക്​ ജോലി ചെയ്യാം.


​​നാലാംഘട്ടവും 
യാഥാർഥ്യമാകുന്നു

നാലാം ഘട്ട വികസനത്തിനായി ഇരുമ്പനത്തുള്ള ട്രാക്കോ കേബിൾ കമ്പനിയുടെ 33.5 ഏക്കർ ഭൂമി 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 50 ലക്ഷം ചതുരശ്ര അടി പുതിയ ഐടി ഇടം കൂട്ടിച്ചേർക്കാനും 50,000 നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതോടൊപ്പം 3000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​തലയുയർത്തി 
ഇരട്ട ഐടി ടവറുകൾ

ലുലു ഗ്രൂപ്പ്‌ സ്‌മാർട്ട്‌ സിറ്റിയിൽ 1500 കോടി ചെലവഴിച്ച്‌ നിർമിച്ച ഇരട്ട ഐടി ടവറുകൾ മുപ്പതിനായിരത്തിലേറെ ടെക് പ്രൊഫഷണലുകൾക്ക്‌ ജോലിയൊരുക്കും.12.74 ഏക്കറിൽ 35 ലക്ഷം ചതുരശ്രയടിയിലാണ്‌ 152 മീറ്റർ ഉയരമുള്ള ഇരട്ട ടവറുകൾ. 30 വീതം നിലകളുണ്ട്‌. 25 ലക്ഷം ചതുരശ്രയടി ഐടി കമ്പനികൾക്ക്‌ പാട്ടത്തിന്‌ നൽകും.

എണ്ണായിരത്തോളംപേർക്ക്‌ നേരിട്ട്‌ ജോലിനൽകുന്ന പ്രസ്റ്റീജ് സൈബർ ഗ്രീൻ വൺ ഐടി പാർക്ക്‌ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ പ്രൊഫഷണൽ സേവന ശൃംഖലയായ ഏണസ്‌റ്റ്‌ ആൻഡ്‌ യങ്‌ ആണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌.

ഉദ്‌ഘാടനത്തിന്‌ ഒരുങ്ങുന്ന മാറാട്ട്‌ ടെക് പാർക്ക്‌ അഞ്ചുലക്ഷം ചതുരശ്രയടിയിലാണ്‌ ഒരുങ്ങുന്നത്‌. 95 ശതമാനം നിർമാണം പൂർത്തിയായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home