വിദ്യാർഥിമുന്നേറ്റമായി എസ്‌എഫ്‌ഐ അവകാശപത്രികാ മാർച്ച്

കൊച്ചി
ഗവർണറെ സർവകലാശാലകളുടെ തലപ്പത്തുനിന്ന് മാറ്റുക എന്നതടക്കം 60 ഇന ആവശ്യങ്ങൾ ഉൾപ്പെടുത്തി എസ്‌എഫ്‌ഐ സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു. മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽനിന്ന് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആശിഷ് എസ് ആനന്ദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആര്‍ അര്‍ജുന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജ്‌മില ഷാൻ, റിതിഷ റിതു, രതു കൃഷ്‌ണൻ, കെ എസ് സേതുപാർവതി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുക, സർവകലാശാലകളിൽ സ്ഥിരം വിസിയെ നിയമിക്കുക, വിദ്യാർഥികൾക്ക് ഇൻഷുറൻസ് വെൽഫെയർ ഫണ്ട് നടപ്പാക്കുക, സെൽഫ് ഫിനാൻസിങ് കോളേജുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പാക്കുക, ഫെലോഷിപ് തുക വർധിപ്പിച്ച് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന പത്രിക എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.










0 comments