വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിക്കൽ ; അമൃത സ്കൂളിലേക്ക് മാർച്ച് നടത്തി

പെരുമ്പാവൂർ
വിദ്യാർഥികളെ പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമൃത വിദ്യാലയത്തിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് സ്കൂളിൽ ഗുരുപൂർണിമയുടെ ഭാഗമായി ചടങ്ങ് നടത്തിയത്.
ചാതുർവർണ്യം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി വിദ്യാർഥികൾ സ്കൂൾവളപ്പിലേക്ക് കയറാൻ ശ്രമിച്ചത് കവാടത്തിൽവച്ച് പൊലീസ് തടഞ്ഞു. പിന്നീട് വിദ്യാർഥികൾ ധർണ നടത്തി. ഏരിയ സെക്രട്ടറി മെബിൻ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിശാഖ് ചന്ദ്രൻ അധ്യക്ഷനായി.
വാർഡ് കൗൺസിലർ പി എസ് അഭിലാഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി പി സി ബാബു, കെ ഇ നൗഷാദ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വി കെ ജിൻഷർ എന്നിവർ സംസാരിച്ചു.










0 comments