കേരള ടീമിന് യാത്രയയപ്പ് നൽകി

റായ്പുരിൽ നടക്കുന്ന 37–-ാം ഫെഡറേഷൻ കപ്പ് വോളിബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിന് കൊച്ചി വിമാനത്താവളത്തിൽ നൽകിയ യാത്രയയപ്പ്
നെടുമ്പാശേരി
ഉത്തരാഖണ്ഡിലെ റായ്പുരിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് വോളിബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. 18 അംഗ പുരുഷ ടീമിൽ ദേശീയ അന്തർദേശീയ താരങ്ങൾ അണിനിരക്കുന്നു.
കൊച്ചി കസ്റ്റംസിന്റെ സേതുവാണ് ക്യാപ്റ്റൻ, മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റന്‍ മൊയ്തീൻ നൈന മാനേജരും ഇന്ത്യൻ നേവി കോച്ച് ശ്രീജിത്ത് ഹെഡ് കോച്ചുമാണ് മൂന്നുമുതൽ എട്ടുവരെയാണ് ഫെഡറേഷൻ കപ്പ് മത്സരങ്ങൾ. വിമാനത്താവളത്തില്‍ നടന്ന യാത്രയയപ്പിൽ കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ബിനോയ് ജോസഫ് സംസാരിച്ചു.









0 comments