സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് വരവേൽപ്

പെരുമ്പാവൂര്‍
വികസിതരാജ്യങ്ങള്‍ പൗരത്വത്തിന്റെ നിയമങ്ങള്‍ വിപുലപ്പെടുത്തുമ്പോള്‍ പരമാവധി ചുരുക്കുന്ന അവസ്ഥയാണ് ഇന്ത്യയിലെന്നും ഭരണഘടനാ ശിൽപ്പികള്‍ അന്ന് കണ്ടതല്ല ഇന്നത്തെ ഭരണകര്‍ത്താക്കള്‍ കാണുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ശതാബ്ദി സന്ദേശയാത്രയുടെ പെരുമ്പാവൂരിലെ ജില്ലാ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുനു മന്ത്രി.
സ്വാഗതസംഘം ചെയര്‍മാന്‍ ഐ ബി ഉസ്മാന്‍ ഫൈസി അധ്യക്ഷനായി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഹാരിസ് ബീരാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, കോ–ഓര്‍ഡിനേറ്റര്‍ അബ്ദുസലാം ബാഖവി വടക്കേക്കാട്, ഇ എസ് ഹസന്‍ ഫൈസി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ ഉമര്‍ ഫൈസി മുക്കം എന്നിവർ സംസാരിച്ചു.










0 comments