ad
Deshabhimani

കായികമന്ത്രി ഇന്ന്‌ ഉദ്ഘാടനം ചെയ്യും

നാഷണൽ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് തുടങ്ങി

roller skating
വെബ് ഡെസ്ക്

Published on May 16, 2025, 04:05 AM | 1 min read


പെരുമ്പാവൂർ

കേരള റോളർ സ്കേറ്റിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റാങ്കിങ് ഓപ്പൺ നാഷണൽ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് ആരംഭിച്ചു. നെല്ലിമോളം പണിക്കരമ്പലം ഏഷ്യാഡ് ഇന്റർനാഷണൽ സ്പീഡ് സ്കേറ്റിങ് അക്കാദമിയിലാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. 19ന് സമാപിക്കും. വെള്ളി രാവിലെ കായികമന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്‌ച നടന്ന ചാമ്പ്യൻഷിപ്പിൽ തമിഴ്നാട് 81 പോയിന്റും കേരളം 11 പോയിന്റും പോണ്ടിച്ചേരി 10 പോയിന്റും നേടി.


22 സംസ്ഥാനങ്ങളിൽനിന്നായി 1450 പേർ പല ദിവസങ്ങളിലായി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. 12 വയസ്സുവരെയുള്ളവർ കേഡറ്റ്സ് വിഭാഗത്തിലും 15 വയസ്സുവരെയുള്ളവർ സബ് ജൂനിയർ വിഭാഗത്തിലും 18 വയസ്സുവരെയുള്ളവർ ജൂനിയർ വിഭാഗത്തിലും 18 വയസ്സിനുമുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home