മൃദംഗലയമഞ്ജരി അരങ്ങേറി

ആർഎൽവി കോളേജ് വിദ്യാർഥിനികൾ അവതരിപ്പിച്ച മൃദംഗലയമഞ്ജരി
തൃപ്പൂണിത്തുറ
എഫ്‌വൈയുജിപി പാഠ്യപദ്ധതിയിലെ സിഗ്നേച്ചർ കോഴ്സിന്റെ ഭാഗമായി ആർഎൽവി കോളേജ് വിദ്യാർഥിനികളുടെ മൃദംഗലയമഞ്ജരി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ അരങ്ങേറി. ലയവും നാദവും അഭ്യാസവും അർപ്പണബോധവും പാരമ്പര്യവും നവീനതയും സമന്വയിക്കുന്ന സംഗീതശിൽപ്പം ആസ്വാദകമനം കവർന്നു.
മൃദംഗലയമഞ്ജരിയിൽ വായ്‌പ്പാട്ടിൽ സുസ്മിത ജഗദീഷ്, വീണയിൽ കൃഷ്ണ വികാസ്, മൃദംഗത്തിലും കൊന്നക്കോലിലും ഐശ്വര്യ ഗിരീഷ്, അമൃത പ്രസാദ്, ഉണ്ണിമായ അനിൽകുമാർ, കെ എസ് ഭാഗ്യ, പാർവതി മോഹൻ, കൗസല്യ സുനിൽകുമാർ, നന്ദന മണികണ്ഠൻ, അഞ്ജു ലക്ഷ്മി എന്നിവരാണ് പങ്കെടുത്തത്. ആർഎൽവി കോളേജ് മൃദംഗവിഭാഗം അധ്യാപകൻ ഡോ. അനീഷ് കുമാറാണ് ചിട്ടപ്പെടുത്തിയത്.









0 comments